അങ്കമാലി :നിയോജകമണ്ഡലത്തിലെ കൊവിഡ് ബാധിച്ചതും വീടുകളിൽ കഴിയുന്ന മറ്റ് രോഗികൾക്കുമായി വെർച്വൽ കൺസൾട്ടേഷൻ വഴി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുമെന്ന് നിയുക്ത എം.എൽ.എ റോജി എം. ജോൺ അറിയിച്ചു. റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ എയർപോർട്ടിന്റെ നേത്യത്വത്തിൽ ക്ലബ്ബിലെ അംഗങ്ങളായിട്ടുള്ള 20 വിദഗ്ദ ഡോക്ടർമാരുടെ സേവനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ജനറൽ മെഡിസിൻ, ശിരുരോഗം, യൂറോളജി, ദന്തൽ, ഇ.എൻ.ടി, ഗൈനക്കോളജി, നേത്രരോഗം, അസ്ഥി രോഗം, മാനസിക രോഗം, ആയുർവേദം, ഹോമിയോപ്പതി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. രജിസ്ട്രേഷൻ: 9446216772, 9061718809, 9526988800, 9072376376.
.