കോലഞ്ചേരി: ഐരാപുരം സർവീസ് സഹകരണ ബാങ്ക് കൊവിഡ് രോഗബാധിതർക്ക് വേണ്ടി മഴുവന്നൂർ ഫാമിലി ഹെൽത്ത് സെന്റർ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് തുടങ്ങി. ബാങ്ക് പ്രസിഡന്റ് കെ.ത്യാഗരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് വി.എൻ. തോമസ് അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ. ജയൻ, ഡോ. ശ്രീലേഖ, ജേക്കബ് പി. ജോൺ, സെക്രട്ടറി അമ്പിളി, പഞ്ചായത്തംഗം അനിൽകുമാർ, കെ.വി. എൽദോ എന്നിവർ സംസാരിച്ചു. സേവനത്തിന് 9526530534, 9526868109, 9447581477.