നെടുമ്പാശേരി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 30-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകൾ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചു. നെടുമ്പാശേരി പഞ്ചായത്ത് 18 -ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് റിജോ പുതുവ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആവണംകോട്, നെടുവന്നൂർ ഓട്ടോമാറ്റിക് സാനിറ്റേഷൻ മെഷീൻ സ്ഥാപിച്ചു. പി.കെ.ഗോപി, ഗീത ഉണ്ണി, ബൈജു എം.കെ, സുധീർ വേണാള കുടി, ഡൈജു കരുമത്തി, റെജി പയ്യപ്പിള്ളി,സുരേഷ് വാലത്ത് ഷിജു തോട്ടപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
നെടുമ്പാശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച ചടങ്ങുകൾ ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, ദാനിയേൽ, പി.എച്ച്. അസ്ലം, എൽദോ വർഗീസ്, അജ്മൽ മേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.