കിഴക്കമ്പലം: മലയിടംതുരുത്ത് സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3,27,922 രൂപ നൽകി. പ്രസിഡന്റ് ടി.ടി. വിജയൻ നിയുക്ത എം.എൽ.എ പി.വി.ശ്രീനിജിന്‌ കൈമാറി. ഭരണസമിതി അംഗങ്ങളുടെ സി​റ്റിംഗ് ഫീസ്, പ്രസിഡന്റിന്റെ ഓണറേറിയം, ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം, ബാങ്ക് വിഹിതം എന്നിവ അടങ്ങിയ തുകയാണ് കൈമാറിയത്.