പട്ടിമറ്റം: ബി.ജെ.പി കുന്നത്തുനാട് നിയോജകമണ്ഡലം കൊവിഡ് ഹെല്പ് ഡെസ്കിനുവേണ്ടി പി.പി.ഇ കിറ്റുകൾ നൽകി. സ്വയംസേവകസംഘം ഖണ്ഡ് കാര്യവാഹക് സിനീഷ് രാമകൃഷ്ണൻ ഏറ്റുവാങ്ങി. മണ്ഡലം പ്രസിഡന്റ് കെ.ആർ. കൃഷ്ണകുമാർ, പി.കെ. ഷിബു, കെ.എ. സാജു, കെ.ബി. രാജൻ എന്നിവർ പങ്കെടുത്തു.