കാലടി: സേവന സന്നദ്ധരായി ഞങ്ങളുണ്ട് എന്ന ബാനറുമായി മലയാറ്റൂർ - നീലീശ്വരം രണ്ടാം വാർഡ് മെമ്പർ ബിജു പള്ളിപ്പാടൻ മലയാറ്റൂരിൽ നിന്നും കപ്പ പറിച്ചു രണ്ടാം വാർഡിലെ വീടുകളിൽ സൗജന്യമായി വിതരണം ചെയ്തു.
കൊറ്റമം ഭാഗത്ത് ജോജി മെമ്മോറിയൽ വായനശാലയും കപ്പ സൗജന്യമായി നൽകി. മൂക്കടപ്പള്ളി ജോസഫ്, ജോയ് മുട്ടൻതോട്ടിൽ എന്നിവർ സേവനത്തിനായി സൗജന്യ വാഹനം നൽകി. ജോൺസൻ പൂണേലി ,സാനു, അഖിൽ രാജു, ഷിബു എന്നിവർ പങ്കെടുത്തു.