കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയുക്ത എം.എൽ.എയുടെ ഇടപെടൽ.ഐരാപുരം പി.എച്ച്.സിയിലേക്ക് 25 പൾസ് ഓക്സിമീറ്ററുകളാണ് നൽകിയത്. പി.വി. ശ്രീനിജിനിൽനിന്ന് ഡോ.ജയൻ ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗം കെ.പി. വിനോദ്കുമാർ, വി.കെ. അജിതൻ, കെ.എച്ച്. സുരേഷ്. ഡോ. ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.