കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ ഡൊമിസിലിയറി കെയർ സെന്റർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം തുടങ്ങി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ പി.വി. ശ്രീനിജിൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ്, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, എൻ.വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.