1
ഹിന്ദുസ്ഥാൻ മെഡിക്കേർ എക്വിപ്മെന്റ്സ് ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ബിജു വർഗീസ് ഈ യന്ത്രം സൗജന്യമായി ഇടപ്പളളി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എൻ.എ മണിക്ക് കൈമാറുന്നു

തൃക്കാക്കര: 24 മണിക്കൂർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിച്ചതിനു പുറമെ ഇടപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ കൊവിഡ് ദ്രുതകർമസേന സേനാവിഭാഗം കൊവിഡ് അണുനശീകരണം സാദ്ധ്യമാക്കുന്ന ഏറ്റവും പുതിയ ജാപ്പനീസ് അണുനശീകരണം യന്ത്രം ഉൾപ്പെടുത്തി പ്രവർത്തനം വികസിപ്പിച്ചു.
ഹിന്ദുസ്ഥാൻ മെഡികെയർ എക്യുമെൻസ് എന്ന സ്ഥാപനം ജപ്പാനിലേ ഫ്യൂജിത ഹെൽത്ത് യൂണിവേഴ്സിറ്റിമായി സഹകരിച്ച് ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന അത്യാധുനിക അണുനശീകരണ യന്ത്രമാണ് പൊതു ജനസേവനത്തിനായി ഇവിടെ ബാങ്ക് ലഭ്യമാകുന്നത്. ഓസോൺ ഗ്യാസിന് കൊവിഡ് വൈറസിനെ നശിപ്പിക്കുന്നതിന് ശക്തിയുണ്ടെന്ന് ജപ്പാനിലെ ഫ്യൂജിറ്റ ഹെൽത്ത് യൂണിവേഴ്സിറ്റി കണ്ടെത്തിയിരുന്നു.
ഹിന്ദുസ്ഥാൻ മെഡിക്കേർ എക്വിപ്മെന്റ്സ് ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ബിജു വർഗീസ് ഈ യന്ത്രം സൗജന്യമായി ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് കൊവിഡ് ദ്രുതകർമ സേനയ്ക്ക് കൈമാറി. ദ്രുതകർമസേന അംഗങ്ങളായ ടി.ജി.രവികുമാർ,​ എം.യു.മുഹമ്മദ് ബഷീർ,​ കെ.കെ.ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബാങ്ക് പ്രസിഡന്റ് എൻ.എ.മണി യന്ത്രം ഏറ്റുവാങ്ങി.