ആലുവ: കടൽ ക്ഷോഭത്തിൽ പ്രയാസം അനുഭവിക്കുന്ന ചെല്ലാനം നിവാസികൾക്ക് ഡി.വൈ.എഫ്.ഐ കീഴ്മാട് മേഖല കമ്മിറ്റി രണ്ട് മിനി ലോറി നിറയെ കപ്പ നൽകി. ആലുവ ബ്ലോക്ക് സെക്രട്ടറി എം.യു. പ്രമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേഖല സെക്രട്ടറി റിയാസ് മാളിയേക്കൽ, പ്രസിഡന്റ് ടി.ആർ. രജീഷ്, ബ്രാഞ്ച് സെക്രട്ടറി യാക്കൂബ്, മേഖല കമ്മിറ്റി അംഗങ്ങളായ ഷിയാസ്, അമൽ, ആസിഫ്, ഷെഫിൻ, ഷെമീർ എന്നിവർ പങ്കെടുത്തു.