sndp
ഗുരുധർമ്മം യൂത്ത്മൂവ്‌മെന്റ് 10001 രൂപയുടെ ചെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ്, വൈസ് പ്രസിഡന്റ്ഉഷ, മെമ്പർമാരായ ലത ഭാസി , രജനി മനോഷ് എന്നിവർ ഏറ്റുവാങ്ങുന്നു

കൊച്ചി:ചോറ്റാനിക്കര പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം 2842-ാം നമ്പർ ശാഖയുടെ പോഷക സംഘടനയായ ഗുരുധർമ്മം യൂത്ത്മൂവ്‌മെന്റിന്റെ കൈത്താങ്ങ്. പ്രതിരോധ പ്രവർത്തങ്ങൾക്കായുള്ള ധനസഹായത്തിലേക്ക് 10,001രൂപ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ്, വൈസ് പ്രസിഡന്റ് ഉഷ, മെമ്പർമാരായ ലത ഭാസി , രജനി മനോഷ് എന്നിവർക്ക് യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രവീൺ, കമ്മിറ്റി അംഗങ്ങളായ സിജോ , നന്ദു പ്രസാദ്, അജേഷ് ശശി എന്നിവർ ചേർന്ന് ചെക്ക് കൈമാറി.