കോലഞ്ചേരി: വാളകം പഞ്ചായത്തിലെ കപ്പ കർഷകർക്ക് സിന്തൈറ്റിന്റെ കൈത്താങ്ങ്. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ വാളകം പഞ്ചായത്തിലെ കപ്പ കൃഷി വെള്ളത്തിലായതോടെ ഇവരിൽ നിന്നും 5 ടൺ കപ്പയാണ് സിന്തൈറ്റ് ഇൻഡസ്ട്രീസിന്റെ സാമൂഹ്യ സേവന വിഭാഗമായ സി.വി.ജെ ഫൗണ്ടേഷൻ 8 രൂപ നിരക്കിൽ സംഭരിച്ചത്.
മൂവാ​റ്റുപുഴ നിയുക്ത എം.എൽ.എ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ജോളി മോൻ, വൈസ് പ്രസിഡന്റ്, രജിത, കൃഷി അസിസ്​റ്റന്റ് ഡയറക്ടർ ടാനി തോമസ്, കൃഷി ഓഫീസർ വിദ്യ സോമൻ, കൃഷി അസിസ്​റ്റന്റ് ബിനി, ആയവന കൃഷി ഓഫീസർ അഞ്ജു പോൾ, സിന്തൈ​റ്റ് പ്രതിനിധികളായ അരുൺ, ബേബി എന്നിവർ സംസാരിച്ചു.