വൈപ്പിൻ: എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ കബീറിന്റെ ഉടമസ്ഥതയിലുള്ള പെറ്റ്പാലസ് അക്വേറിയം എന്ന കടയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നു. പേർഷ്യൻ ക്യാറ്റ്, പൊമറേനിയൻ , സിറിയൻ ഹാംസ്റ്റർ, അക്വേറിയം എന്നിവ കളവുപോയി.കൊവിഡ് കാലമായതിനാൽ കട അടച്ചിരിക്കുകയായിരുന്നു. രാവിലെ വളർത്തു മൃഗങ്ങൾക്കും കിളികൾക്കും തീറ്റ കൊടുക്കാൻ കട തുറന്നപ്പോഴാണ് വിവരം അറിഞ്ഞത്. കടയുടെ പിറകു വശമുള്ള ഡോർ കുത്തിപ്പൊളിച്ചാണ് അകത്തു കടന്നിരിക്കുന്നത് . ഈ ഭാഗത്തെ സി.സി.ടി.വി.കാമറ തല്ലിപ്പൊട്ടിച്ച നിലയിലുമായിരുന്നു. ഞാറക്കൽ പൊലീസിൽ പരാതി നൽകി.