കിഴക്കമ്പലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകളിലെ ഡൊമിസിലിയറി കെയർ സെന്ററുകൾക്ക് ട്വന്റി20 സഹായം. കട്ടിൽ, കിടക്ക, ആംബുലൻസ്, പി.പി.ഇ കിറ്റ്, പൾസ് ഓക്സി മീറ്ററുകളുമാണ് നൽകിയത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ 7000 ഭക്ഷ്യധാന്യക്കിറ്റുകളും വിതരണംചെയ്തു.