വൈപ്പിൻ: എടവനക്കാട് പഞ്ചായത്തിൽ കടൽക്കയറ്റവും മഴയും കാരണമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കുന്ന സർവേ ആരംഭിച്ചു. വാർഡ് മെമ്പർമാരുടെ സാന്നിദ്ധ്യത്തിലാണ് സർവേ നടക്കുന്നത്. കടൽക്ഷോഭത്തിൽ അണിയൽ, പഴങ്ങാട് എന്നീ ഭാഗങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.