1
നഗരസഭയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ,വൈസ്.ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി.ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ റാഷിദ് ഉളളംപളളി,പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സോമി റെജി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു

തൃക്കാക്കര: കൊവിഡും ലോക്ക്ഡൗണും മൂലം പ്രയാസമനുഭവിക്കുന്ന തൃക്കാക്കരയിലെ ജനങ്ങൾക്ക് സാന്ത്വന കിറ്റുമായി തൃക്കാക്കര നഗരസഭ. സ്നേഹ സ്പർശം പദ്ധതിയിൽപ്പെടുത്തി നഗരസഭ 43 ലക്ഷം രൂപ മുടക്കിയാണ് ഭക്ഷ്യ കിറ്റ് വാങ്ങുന്നത്. തൃക്കാക്കര നഗരസഭയിലെ 43 വാർഡുകളിൽ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നഗരസഭ പ്രദേശത്തെ ക്യാൻസർ, ഡയാലിസിസ്, ഹൃദയ സംബന്ധമായതും, കരൾ രോഗികൾക്കും പ്രതിമാസം 1000 രൂപയുടെ ധനസഹായം നൽകുന്നതിന് പുറമെയാണ് ഇത്. കൊവിഡ് തീവ്രത കുറയുന്നതുവരെ ഈ സഹായം തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ പറഞ്ഞു. ഇന്നലെ നഗരസഭയിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നഗരസഭ ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ്.ചെയർമാൻ എ.എ ഇബ്രാഹിം കുട്ടി.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റാഷിദ് ഉള്ളംപള്ളി,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സോമി റെജി,നൗഷാദ് പല്ലച്ചി എന്നിവരുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി.

 ഡോമിസിലറി സെന്ററുകൾ

നഗരസഭയുടെ നേതൃത്വത്തിൽ കൂടുതൽ ഡോമിസിലറി കെയർ സെന്ററുകൾ ആരംഭിച്ചു.തെങ്ങോട് വ്യവസായ കേന്ദ്രത്തിൽ ഇരുന്നൂറ് കൊവിഡ് രോഗികൾക്ക് ചികിത്സക്കായുള്ള സൗകര്യം നേരത്തെ ഒരുക്കിയിരുന്നു.ഇതിനു പുറമെയാണ് നവനിർമ്മാൺ സ്കൂൾ, പടമുകൾ ജമാഅത് സ്കൂൾ,കാക്കനാടുള്ള ഹോക്‌സിംഗ് ബോർഡിന്റെ വനിതാ ഹോസ്റ്റൽ എന്നി കെട്ടിടങ്ങൾ ഏറ്റെടുക്കുന്നത്. ഇതോടെ തൃക്കാക്കരയിൽ ആയിരത്തോളം കൊവിഡ് രോഗികൾക്ക് ചികിത്സക്കായുള്ള സൗകര്യമാവും.