death

കാലടി: മലയാറ്റൂർ കരുവേലി പൈലിയുടെ മകൻ ജോസഫിനെ (65) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. അവിവാഹിതനാണ്. ആലുവ സ്വദേശിയായ ഇയാൾ 15 വർഷമായി മലയാറ്റൂരിൽ തനിച്ചായിരുന്നു താമസം. സ്വാമി ചാൾസ് ചൈതന്യ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.