photo
എടവനക്കാട് കടപ്പുറത്ത് കടൽക്ഷോഭ ബാധിത പ്രദേശങ്ങൾ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശിക്കുന്നു.

വൈപ്പിൻ: കടൽക്ഷോഭത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വൈപ്പിൻ തീരത്ത് സമഗ്ര പദ്ധതി നടപ്പിലാക്കേണ്ടത് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എടവനക്കാട് അണിയൽ കടപ്പുറത്തെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി. പരിഹാര നടപടികൾക്ക് മുൻപായി ശാസ്ത്രീയ പഠനങ്ങൾ നടത്തേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കണം പദ്ധതി ആവിഷ്‌ക്കരിക്കേണ്ടത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത് ആലോചിക്കും. ഇതിനായി സംസ്ഥാന മന്ത്രിയുമായി ഉദ്യോഗസ്ഥൻമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.