pinappil
ചെല്ലാനത്തെ വിവിധ ക്യാമ്പുകളിലേക്ക് നൽകുന്ന പൈനാപ്പിൾ ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യുവിന് അഭിജിത് അനിലിൽ നൽകുന്നു

മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് പൈനാപ്പിൾ നൽകി യുവ കർഷകൻ. ഡി.വൈ.എഫ്.ഐ ആയവന മേഖല സെക്രട്ടറി അഭിജിത് അനിലാണ് തന്റെ ഉപജീവനമാർഗമായ പൈനാപ്പിൾ കൃഷിയിൽ നിന്ന് ഒരു പങ്ക് സമൂഹ അടുക്കളയിലേക്ക് മാറ്റി വെച്ച് മാതൃകയായത്.

ചെല്ലാനത്തെ വിവിധ ക്യാമ്പുകളിലേക്ക് 1000 കിലോ പൈനാപ്പിൾ നൽകി. ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി അനീഷ് എം.മാത്യു അഭിജിത് അനിലിൽ നിന്നും പൈനാപ്പിൾ ഏറ്റുവാങ്ങി. ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി.മൂസ പങ്കെടുത്തു.