കൊച്ചി: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി പനമ്പുകാട് മേഖലയിലെ പൊതു ഇടങ്ങളിൽ ഫോഗ് മെഷീൻ ഉപയോഗിച്ചുള്ള അണുനശീകരണ പ്രവർത്തനങ്ങൾക്കു തുടക്കമായി. നിയുക്ത എം.എൽ.എ കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുളവുകാട് സർവീസ് സഹകരണ ബാങ്ക് അണുനാശക ഫോഗ് മെഷീൻ നൽകി.