കൊച്ചി: 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന പണ്ഡിറ്റ് കറുപ്പൻ ജന്മദിനാഘോഷവും പുരസ്കാരസമർപ്പണവും മാറ്റിവച്ചു. അതേദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചേരാനെല്ലൂർ സമാധിസ്ഥലത്ത് പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തുമെന്ന് വിചാരവേദി ജനറൽസെക്രട്ടറി വി. സുന്ദരം അറിയിച്ചു.