മൂവാറ്റുപുഴ: യുവാവിന്റെ സമയോചിതമായ ഇടപെടൽ അപകടത്തിൽപെട്ടയാളുടെ ജീവൻ രക്ഷിച്ചു.കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ എറണാകുളം ജില്ല അതിർത്തിയായ പാറക്കടവിൽ ആരക്കുഴ സ്വദേശിയുടെ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുകയായിരുന്നു. ഇൗ സമയം അവിടെ പൊലീസ് വോളന്റിയർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ദീപു മോഹനൻ തോട്ടിലേക്ക് എടുത്തു ചാടി കാറിൽ ഉണ്ടായിരുന്നയാളെ രക്ഷിച്ചു. കാർ ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. ഏതാനം ദിവസം മുമ്പ് കാവന ഭാഗത്ത് നിന്നും പൊലീസ് ബാരിക്കേഡ് തകർത്ത് വന്ന വാറ്റ് സംഘത്തെ പിടി കൂടുന്നതിനും മുന്നിട്ടുനിന്നത് ദീപുവാണ്. തടിപ്പണിത്തൊഴിലാളിയും, സി.പി.എം മേമടങ്ങ് ബ്രാഞ്ച് അംഗമായ ദീപു മോഹനൻ ഇപ്പോൾ പൊലീസിനെ സാഹായിക്കുന്ന വോളന്റിയറായി സേവനമനുഷ്ഠിക്കുകയാണ് .