പള്ളുരുത്തി: ചെല്ലാനം ദുരിതാശ്വാസ ക്യാമ്പിൽ കടന്ന് വില്ലേജാഫീസർക്കെതിരെ വധഭീഷണി മുഴക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 2 പേർക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു.ചെല്ലാനം സ്വദേശികളായ ആന്റണി ഫ്രെഡറിക് ബൈജു, ലൈജു എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം ചെല്ലാനം സെന്റ് മേരീസ് സ്‌ക്കൂളിലെ ക്യാമ്പിലാണ് സംഭവം. ബൈജുവിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തിൽ റിക്കവറി നടത്തിയതിലുള്ള വൈരാഗ്യമാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥ സുജാത സുധാകരൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.