കൊച്ചി:കൊച്ചി സിറ്റി പൊലീസ് വൈറ്റില ജംഗ്ഷനിൽ നടത്തിയ വാഹനപരശോധനയിൽ മരുന്നുകളോടൊപ്പം കടത്താൻ ശ്രമിച്ച വിദേശമദ്യം പിടിച്ചു. 4.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. കാക്കനാട് സ്വദേശിയായ അനുരാജ്, മരട് സ്വദേശിയായ ജിതിൻ എന്നിവരാണ് പിടിയിലായത്. അതേസമയം മയക്കുമരുന്ന് വില്പന നടത്തി ആഡംബരജീവിതം നയിച്ചുവന്ന കോഴക്കോട് സ്വദേശികളായ ദമ്പതികൾ അടക്കം മൂന്ന് പേർ ഹാഷിഷ് ഓയിലുമായി പൊലീസിന്റെ പിടിയിലായി. നിതീഷ്, നിഷ എന്നിവരെയും പാലാരിവട്ടം സ്വദേശി സുധീഷിനെയുമാണ് പാലാരിവട്ടം പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തത്.