കൊച്ചി : ജില്ലയിൽ ഇന്നു മുതൽ പൊതുലോക്ക് ഡൗൺ നിയന്ത്രങ്ങൾ മാത്രം. ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിക്കുകയും ലോക്ക്ഡൗൺ ഈ മാസം 30വരെ നീട്ടിയപശ്ചാത്തലത്തിലാണ് ഈ മാറ്റം. ഇതോടെ കടുത്ത പല നിയന്ത്രങ്ങൾക്ക് ഇന്ന് രാവിലെ ആറോടെ ഇളവായി. അതേസമയം പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ ശക്തമായി തുടരും.

ഇളവ് വരുന്ന നിയന്ത്രണങ്ങൾ
 ആശുപത്രി സേവനങ്ങളും അതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സേവനങ്ങളും ലഭ്യമാക്കും  മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്, മറ്റ് ആശുപത്രി സേവനങ്ങൾ എന്നിവയ്ക്കുള്ള ഗതാഗതം അനുവദനീയം  പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, മാംസം, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. ബേക്കറികൾക്കും പ്രവർത്തിക്കാം.  പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും  പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, വാട്ടർ കമ്മിഷൻ, എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ, എയർപോർട്ട്, തുറമുഖം, റെയിൽവേ എന്നിവയുടെ ഓഫീസ് പ്രവർത്തിക്കും.  ആരോഗ്യം, ആയുഷ്, റവന്യൂ, എൽ.എസ്.ജി.ഡി, ഫുഡ് ആൻഡ് സിവിൽ സപ്ലൈസ്, ഇൻഡസ്ട്രീസ്, ലേബർ, സൂ, കേരള ഐ.ടി മിഷൻ, ഇറിഗേഷൻ, വെറ്ററിനറി സർവീസസ്, സോഷ്യൽ ജസ്റ്റിസ് സ്ഥാപനങ്ങൾ, അച്ചടി, ഇൻഷുറൻസ് മെഡിക്കൽ സേവനങ്ങൾ. പൊലീസ്, എക്‌സൈസ്, ഹോം ഗാർഡ്‌സ്, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് എമർജൻസി സേവനങ്ങൾ, ദുരന്ത നിവാരണ, വനം, ജയിലുകൾ, ജില്ലാ കളക്ടറേറ്റും ട്രഷറിയും, വൈദ്യുതി, ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖകൾ പ്രവർത്തിക്കും.  മാസ്‌കുകൾ, സാനിറ്റൈസർ തുടങ്ങിയവയുടെ ഉത്പാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കേന്ദ്ര സർക്കാർ സേവനങ്ങളായ പെട്രോനെറ്റ് - എൽ.എൻ.ജി വിതരണം, വിസ കോൺസുലർ സർവീസുകൾ-ഏജൻസികൾ, റീജണൽ പാസ്‌പോർട്ട് ഓഫീസുകൾ, കസ്റ്റംസ് സർവീസുകൾ, ഇ.എസ്.ഐ സർവീസുകൾ എന്നിവ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കി.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗതാഗത വകുപ്പ് , വനിത ശിശു വികസന വകുപ്പ് , ക്ഷീര വികസന വകുപ്പ് , നോർക്ക എന്നിവയെയും ലോക് ഡൗണിൽ നിന്നും ഒഴിവാക്കി. റസ്റ്ററന്റുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ പാഴ്‌സൽ വിതരണത്തിനായി മാത്രം പ്രവർത്തിക്കാം.
ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരുപ്പുകാർക്ക് യാത്ര അനുവദിക്കും. ഇവർ തെളിവിനായിആശുപത്രി രേഖകൾ കൈവശം സൂക്ഷിക്കണം. കോടതി ജീവനക്കാരായ ക്ലർക്കുമാർക്കും അഭിഭാഷകർക്കും യാത്രചെയ്യാം. അവശ്യസാധനങ്ങൾ, കയറ്റുമതി ഉത്പന്നങ്ങൾ, മെഡിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ പാക്കിംഗ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കും യാത്രചെയ്യാം.