പിറവം: ലോക്ക് ഡൗണിൽ ലാബുകളിൽ പോയി പ്രഷർ,ഷുഗർ, പരിശോധന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ പിറവം നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ ആരോഗ്യ പ്രവർത്തകരുടെ സഹായത്തോടെ പരിശോധന നടത്താൻ സംവിധാനമൊരുക്കി. പൾസ് ഓക്സിമീറ്ററിന്റെ സഹായത്തോടുകൂടി ഓക്സിജൻ ലെവൽ പരിശോധന സൗകര്യവും ലഭ്യമാണ്.മുൻ നഗരസഭ കൗൺസിലർമാരായ സോജൻ ജോർജ്, മിനി സോജൻ, ആശാ വർക്കർ ഗ്രേസി ബാബു, ആർ.ആർ.ടി. അംഗം ജോമോൻ ജേക്കബ്, സോഫി ജിൻസു എന്നിവർ നേതൃത്വം നൽകി.