കൊച്ചി: ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതിഷേധം അടിസ്ഥാനരഹിതമാണെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്‌മെന്റ് ഫോർ ദ കിംഗ്ഡം. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ മുസ്ലീങ്ങൾക്കും ഇതരന്യൂനപക്ഷങ്ങൾക്കും 80 : 20 എന്ന അനുപാതത്തിലാണ്. കേരളത്തിൽ 55 : 45 എന്നാണ് നിശ്ചയിക്കേണ്ടത്. ഒരു പതിറ്റാണ്ടിലധികമായി മുസ്ലീം മന്ത്രിമാർ അന്യായമായി 80 : 20 അനുപാതത്തിലാണ് നൽകിയത്. അനീതി പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടും തിരുത്തിയില്ല. വസ്തുത മനസിലാക്കി മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതിൽ തെറ്റില്ല. 55 : 45 എന്ന ശരിയായ അനുപാതം തുടരണമെന്ന് മൂവ്‌മെന്റ് ചെയർമാൻ ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു.