a
രായമംഗലം പഞ്ചായത്ത് നാലാം വാർഡിലെ വാർ റൂം പ്രവർത്തകർ

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വാർ റൂം ആരംഭിച്ചു. വാർഡ് മെമ്പർ ഫെബിൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുനിത, വാർ റൂം കോർഡിനേറ്റർ മിനി ഫിലിപ്പ്, ജോയിറ്റ് കോഡിനേറ്റർ റോയ് ജോർജ്, അദ്ധ്യാപികമാർ,ആശാവർക്കർമാർ , അങ്കണവാടി ടീച്ചർ, ജാഗ്രതാ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.