vayalar-ravi

കൊച്ചി: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി നിയമിച്ചതിനെ മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വയലാർ രവി സ്വാഗതംചെയ്തു. കാര്യങ്ങൾ പഠിച്ച് സഭയിൽ അവതരിപ്പിക്കാനുള്ള സതീശന്റെ കഴിവ് പ്രശംസനീയമാണ്. തലമുറമാറ്റം യഥാസമയം നടക്കേണ്ട പ്രക്രിയയാണ്. അത്തരം മാറ്റങ്ങളിലൂടെയാണ് താനുൾപ്പെടെ ഇന്നത്തെ നേതാക്കൾ വളർന്നതെന്ന് അദ്ദേഹം പറഞ്ഞു.