കുറുപ്പംപടി: കൊവിഡ് പോസിറ്റീവായി രോഗം മാറിയതിനു ശേഷം ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മരുന്നുകളുമായി ഹോമിയോ ഡിപ്പാർട്ട്മെന്റ് . തുരുത്തി ഹോമിയോ ആശുപത്രിയിൽ പോസ്റ്റ് കൊവിഡ് ഹോമിയോ ക്ലിനിക്ക് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോസ് എ.പോൾ, അനാമിക ശിവൻ, ഡോ: സ്മിത.കെ.മോഹൻ എന്നിവർ പങ്കെടുത്തു.