കോതമംഗലം: കഴിഞ്ഞ 13 വർഷക്കാലമായി കലാ - കായിക സാംസ്കാരിക രംഗത്തും സാമൂഹ്യസേവന രംഗത്തും മികച്ച പ്രവർത്തനം നടത്തിവരുന്ന ഇഞ്ചൂർ യംഗ്സ്റ്റാർസ് ക്ലബ്ബിന്റെ ആംബുലൻസ് സർവീസിന് തുടക്കമായി.ഫ്ലാഗ് ഓഫ് കർമ്മം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് അജാസ് ഈറയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ,വൈസ് പ്രസിഡന്റ് ബിന്ദു ശശി,വാർഡ് മെമ്പർ എം.എസ് ബെന്നി,ക്ലബ്ബ് സെക്രട്ടറി പ്രവീൺ,വൈസ് പ്രസിഡന്റ് അൻസാർ പഴമ്പിള്ളി,രക്ഷാധികാരി ബിജു ഏലിയാസ് തുടങ്ങിയവർ പങ്കെടുത്തു.24 മണിക്കൂറും ആംബുലൻസ് സേവനം ലഭ്യമാകുമെന്നും കൊവിഡ് രോഗികളെ ഉൾപ്പടെ കൊണ്ടു പോകുന്നതിനുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ആംബുലൻസിൽ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.