കൊച്ചി :വി.ഡി.സതീശനെ പ്രതിപക്ഷ നേതായി നിയമിച്ചത് സ്വാഗതം ചെയ്യുന്നതായി ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ രാജൻ ബാബു അറിയിച്ചു. കാലഘട്ടത്തിന് അനിവാര്യമായ തീരുമാനമാണ് കോൺഗ്രസ് ഹൈക്കമാൻഡ് എടുത്തത്.കോൺഗ്രസ് സംഘടനാ തലത്തിലും, പാർലമെന്ററി പ്രവർത്തനങ്ങളിലും പ്രാഗൽഭ്യം കഴിവും തെളിച്ചിട്ടുള്ള സതീശന് പ്രതിപക്ഷനേതാവെന്ന നിലയിൽ മതേതര ജനാധിപത്യത്തിനും മുല്യാധിഷ്ഠിത രാഷ്ട്രീയത്തിനും വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.