autoambulance
എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് സഹകരണ സംഘവും, കൊച്ചി മുൻസിപ്പൽ കോർപ്പറേഷനും, ജി.ഐ.ഇസഡ് സ്മാർട്ട് എസ്.യു.ടി യും ചേർന്ന് നഗരത്തിൽ കൊവിഡ് രോഗികൾക്കായി നടപ്പാക്കുന്ന ഓസാ ഓട്ടോ ആംബുലൻസ് പദ്ധതിക്കുള്ള മെഡിക്കൽ കിറ്റ് സിഹെഡ് ഡയറക്ടർ ഡോ.രാജൻ ചേടമ്പത്ത് ഓട്ടോഡ്രൈവർ സുനിതയ്ക്ക് കൈമാറുന്നു.

കൊച്ചി : കോർപ്പറേഷൻ പരിധിയിൽ ഇന്നുമുതൽ കൊവിഡ് രോഗികൾക്കുവേണ്ടി 'ഓസ ഓട്ടോ ആംബുലൻസ്' സേവനം ആരംഭിക്കും. കോർപ്പറേഷനും ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രോഗികളെ ആശുപത്രിയിൽ എത്തിക്കുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്‌സിമീറ്റർ, ഇൻഫ്രാറെഡ്‌ തെർമോമീറ്റർ എന്നിവ ആവശ്യക്കാർക്ക് ലഭ്യമാക്കുക, രോഗികളുടെ വീടുകളിലേക്ക് വാഹന സൗകര്യം തുടങ്ങിയ സേവനങ്ങളാണ് ലഭ്യമാക്കുന്നത്. വനിത ഡ്രൈവർ ഉൾപ്പെടെ 18 സന്നദ്ധ പ്രവർത്തകരാണ് സേവകർ. ഇവർക്കുള്ള പ്രതി​രോധസാമഗ്രി​ വി​തരണം സിഹെഡ് ഡയറക്ടർ ഡോ.രാജൻ ചേടമ്പത്ത് ഓട്ടോഡ്രൈവർ സുനിതയ്ക്ക് കൈമാറി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ്, വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ ശ്രീജിത്ത്, ഓട്ടോ സൊസൈറ്റി പ്രസിഡന്റ് എം.ബി സ്യമന്തഭദ്രൻ , സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി, സിഹെഡ് ഡയറക്ടർ ഡോ.രാജൻ, എൻഫോഴ്‌മെന്റ് ആർ.ടി.ഒ. ഷാജി മാധവൻ, ടെക്‌നോവിയ ഇൻഫോ സൊലൂഷൻസ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ, സൈമൺ ഇടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.