അങ്കമാലി: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സ്നേഹവണ്ടി സേവനത്തിലേക്ക് കാർണിവൽ ഗ്രൂപ്പ്സ് ആംബുലൻസ് നൽകി. കൊവിഡ് ടെസ്റ്റിനായി പോകുന്നവർക്കും കൊവിഡ് രോഗികളെ കൊണ്ട് പോകുന്നതിനുമാണ് വാഹനം ഉപയോഗിക്കുന്നത്. കാർണിവൽ ഗ്രൂപ്പ്സ് ഡയറ്ക്ടർ മനോജ് നായർ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് പ്രിൻസ് പോളിന് വാഹനത്തിന്റെ താക്കോൽ കൈമാറി.ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറർ സച്ചിൻ കുര്യക്കോസ്, സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗീസ് എന്നിവർ പങ്കെടുത്തു.