help-desk
വെണ്ണല ബാങ്കിന്റെ ഹെൽപ്പ് ഡെസ്‌ക് വാഹനം രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെടുന്നു.

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി വെണ്ണല ബാങ്കി​ന്റെ 30 അംഗ വോളന്റിയർ സേന. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുക, നിത്യോപയോഗ സാധനങ്ങളും മരുന്നും എത്തിച്ചു നൽകുക, കൊവിഡ് ഭവനങ്ങൾ അണുവിമുക്തമാക്കുക, രക്തസമ്മർദ്ദം, ഓക്‌സിജൻ ലെവൽ എന്നിവ വീട്ടിൽ എത്തി പരിശോധിച്ച് റിപ്പോർട്ട് നൽകുക, മൃതദേഹ സംസ്കാരം എന്നീ സേവനങ്ങളാണ് ഹെൽപ്ഡസ്കിൽ ലഭ്യം. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ചെയർമാനായും കെ.ടി.സാജൻ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ബാങ്കി​ന്റെ പ്രവർത്തന പരി​ധി​യി​ലാണ് സേവനം. ജോർജ് പ്രദീപ് 9946916862, വി.എ.അനീർ 8086820707 എന്നീ നമ്പറുകളിൽ വിളിക്കാം.