അങ്കമാലി: ഭക്ഷ്യസുരക്ഷ നടപ്പാക്കാൻ രാപകലില്ലാതെ ജോലിചെയ്യുന്ന ഫുഡ് കോർപറേഷൻ ഒഫ്‌ ഇന്ത്യ ജീവനക്കാർക്കും തൊഴിലാളികൾക്കും കൊവിഡ് വാക്സിൻ മുൻഗണന നൽകാൻ തീരുമാനിച്ച കേരള സർക്കാർ നിലപാടിനെ എഫ്.സി.ഐ എംപ്പോയീസ് അസോസിയേഷൻ സ്വാഗതം ചെയ്തു. ഈ വിഷയം ഇടപെട്ടു സഹായിച്ച എഫ്.സി.ഐ എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഡോ .എ സമ്പത്തിനെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ .കെ .രാഗേഷിനെയും യൂണിയൻ അഭിനന്ദിച്ചു. രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഫുഡ് കോർപറേഷൻ ഇന്ത്യയിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നും എഫ്‌.സി.ഐ.എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജിബിൻ വർഗീസ് അറിയിച്ചു.