dcc
കിടാച്ചിറ ഞാ​റ്റിൻകാല ഹിൽടോപ്പിൽ ഡൊമിസിലിയറി കെയർ സെന്റർ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയുന്നു

കോലഞ്ചേരി: കിടാച്ചിറ ഞാ​റ്റിൻകാല ഹിൽടോപ്പിൽ ഡൊമിസിലിയറി കെയർ സെന്റർ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഹെൽപ്പ്‌ ഡെസ്‌കും വടവുകോട് ബ്ളോക്ക് പഞ്ചായത്തും സംയുക്തമായാണ് സെന്റർ തുടങ്ങിയത്. നൂറുപേർക്കുള്ള കിടക്കകളും ആംബുലൻസും അനുബന്ധ സൗകര്യങ്ങളും സജ്ജമാണ്. രോഗികൾക്ക് ഭക്ഷണമടക്കം മുഴുവൻ സൗകര്യങ്ങളും സൗജന്യമാണ്. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ, വൈസ് പ്രസിഡന്റ് അനു അച്ചു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ.വിശ്വപ്പൻ, ജോർജ് ഇടപ്പരത്തി, സി.ബി. ദേവദർശനൻ, റെജി ഇല്ലിക്കപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.