dcc
കിഴക്കമ്പലത്തെ ജനകീയ ഡി.സി.സി താമരച്ചാൽ മരിയൻ കൺവെൻഷൻ സെന്ററിൽ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: പഞ്ചായത്തിലെ ജനകീയ കൊവിഡ് പ്രതിരോധസമിതിയുടെ നേതൃത്വത്തിൽ ഡൊമിസിലിയറി കെയർ സെന്റർ താമരച്ചാൽ മരിയൻ കൺവെൻഷൻ സെന്ററിൽ നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. 100 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. രോഗികൾക്കുള്ള ഭക്ഷണവും മെഡിക്കൽ സേവനവും സൗജന്യമാണ്. കെ.കെ. ഏലിയാസ്, എം.പി.രാജൻ, ജിൻസ് ടി. മുസ്തഫ, അൻവർ അലി, ഏലിയാസ് കാരിപ്ര തുടങ്ങിയവർ പങ്കെടുത്തു.