r
പുല്ലുവഴി സെന്റ് തോമസ് ചർച്ച് രായമംഗലം പഞ്ചായത്ത് പ്രസിഡന്റിന് ചെക്ക് കൈമാറുന്നു

കുറുപ്പംപടി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുല്ലുവഴി സെന്റ് തോമസ് ചർച്ച് രായമംഗലം ഗ്രാമപഞ്ചായത്തിന് 25000 രൂപ നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പള്ളിവികാരി ഫാ: ജോസ് പാറപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.പി.അജയകുമാറിന് ചെക്ക് കൈമാറി.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ജോയ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജുകുര്യാക്കോസ്, ബിജി പ്രകാശ്,സ്മിത അനിൽകുമാർ, മെമ്പർമാരായ സജിപടയാട്ടിൽ, സുബിൻ.എൻ.എസ്, കുര്യൻ പോൾ, നോഡൽ ഓഫീസർ ഗോപകുമാർ.ആർ, ചർച്ച് കമ്മിറ്റി അംഗങ്ങളായ ജേക്കബ് മറ്റേകാട്ടിൽ, സിജോ പോൾ, കെ.വി.ജയ്സൺ എന്നിവർ പങ്കെടുത്തു.