കാലടി :മറ്റൂർ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കാലടി ഫാർമേഴ്സ് ബാങ്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. ബാങ്ക് പ്രസിഡന്റ് കെ .എ. ചാക്കോച്ചൻ, മാനേജിംഗ് ഡയറക്ടർ സനീഷ് ശശി എന്നിവരിൽ നിന്നും മെഡിക്കൽ സൂപ്രണ്ട് ഡോ. പുഷ്പ ഏറ്റുവാങ്ങി. ചടങ്ങിൽ എം .എൽ .ചുമ്മാർ, പി. കെ. കുഞ്ഞപ്പൻ, ബേബി കാക്കശ്ശേരി, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.