മുളന്തുരുത്തി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് എട്ടു ലക്ഷം രൂപ സംഭാവനയായി നൽകി. മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് ഏഴു ലക്ഷവും ആമ്പല്ലൂർ പഞ്ചായത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപയുമാണ് നൽകിയത്. ആമ്പല്ലൂർ പഞ്ചായത്തിനുള്ള തുക പ്രസിഡന്റ് ബിജു തോമസ് ബാങ്ക് പ്രസിഡന്റ് ആർ.ഹരിയിൽ നിന്ന് ഏറ്റുുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി ബി.സമീന പഞ്ചായത്ത് അംഗങ്ങൾ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.