ആലുവ: മൂന്നാം വട്ടവും ആലുവ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അൻവർ സാദത്ത് സത്യപ്രതിജ്ഞക്ക് മുമ്പായി അനുഗ്രഹം തേടി അദ്വൈതാശ്രമത്തിലെത്തി. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. കഴിഞ്ഞ പത്ത് വർഷമായി ആശ്രമവും സ്വാമിയും നൽകി വരുന്ന പിന്തുണ തുടർന്നും ഉണ്ടാകണമെന്ന് നിയുക്ത എം.എൽ.എ അഭ്യർത്ഥിച്ചു. എല്ലാവിധ ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കും സഹായവും പിന്തുണയും നൽകുമെന്ന് സ്വാമി അറിയിച്ചു.