m
പെരുമ്പാവൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുള്ള പച്ചക്കറിക്കിറ്റുകളുടെ വിതരണോദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിക്കുന്നു.

കുറുപ്പംപടി: യൂത്ത് കോൺഗ്രസ്‌ പെരുമ്പാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്കും നിർദ്ധനരായവർക്കും പച്ചക്കറി, പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്‌ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ കമൽ ശശി അദ്ധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർമാരായ അഭിലാഷ് പുതിയേടത്ത്, അരുൺ കുമാർ കെ. സി, ബ്ലോക്ക് ഭാരവാഹികളായ ബിബിൻ ഇ.ഡി, രാജേഷ് ഇരിങ്ങോൾ, അബ്ദുൾ നിസാർ, ബേസിൽ പൂപ്പാനി, അലൻ എൽദോ, അരുൺ മുകുന്ദൻ, നോയൽ ജോസ് എന്നിവർ സംസാരിച്ചു.