മുളന്തുരുത്തി. വായ്പയെടുത്ത തുക കൊണ്ട് വാഹനം വാങ്ങി കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്നേഹവണ്ടിയൊരുക്കി ഡി.വൈ.എഫ്.ഐ. എടയ്ക്കാട്ടുവയൽ കൈപ്പട്ടൂർ യൂണിറ്റ് കമ്മറ്റിയാണ് വെളിയനാട് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത് ഓമ്നി കാർ വാങ്ങി കൊവിഡ് രോഗികൾക്ക് വേണ്ടി സ്നേഹവണ്ടി നിരത്തിലിറക്കിയത്. സി.പി.എം ഏരിയാ സെക്രട്ടറി ടി.സി ഷിബു സ്നേഹവണ്ടിയുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിത ടീച്ചർ, പ്രണോയ് നാരായണൻ, അമൽ പ്രകാശ്, അനീഷ് മോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.