പിറവം: ഡോമിസിലിയറിയിലെ ജീവനക്കാർക്ക് താമസസൗകര്യമൊരുക്കി പിറവം ബി.പി.സി കോളേജ്. ഗവ.ആശുപത്രിയിലെയും കൊള്ളിക്കൽ ജല അതോറിറ്റി അതിഥി മന്ദിരത്തിലെ ഡോമിസിലിയറിയിലെയും ജീവനക്കാർക്കാണ് താമസിക്കാൻ സൗകര്യം ഒരുക്കിയത്. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ടി.ജി. സക്കറിയ കോളേജ് ഹോസ്റ്റലിന്റെ താക്കോൽ നഗരസഭ ചെയർ പേർസൺ ഏലിയാമ്മ ഫിലിപ്പിന് കൈമാറി. വൈസ് ചെയർമാൻ കെ.പി.സലിം, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.