ആലുവ: തേവക്കൽ പ്രദേശത്തെ നിർദ്ധന കുടുംബങ്ങൾക്കും കൊവിഡ് ബാധിതരായ കുടുംബങ്ങൾക്കും നവഭാരത് കലാകായിക സമിതി പച്ചക്കറി കിറ്റുകൾ നൽകി. ക്ലബ് പ്രസിഡന്റ് പി.ടി. പ്രദീപ്കുമാർ, സെക്രട്ടറി എം.എസ്. അഖിൽ, വൈശാഖ് രവീന്ദ്രൻ, എം.കെ. രഞ്ജിത്, ഹരീഷ് മുഞൊട്ടിൽ, സിജേഷ് സുകുമാരൻ, അമൽ വിനോദ് എന്നിവർ നേതൃത്വം നൽകി.