s-jayakrishnan
സേവാഭാരതി ആലുവ മണപ്പുറം ഭജനമഠത്തിൽ ആരംഭിച്ച ജനകീയ അടുക്കളിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഭക്ഷണം വിളമ്പുന്നു

ആലുവ: കൊവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ആലുവയിൽ സേവാഭാരതി സൗജന്യ ഭക്ഷണ വിതരണം തുടരുന്നു. പൊലീസുകാർ, നഗരസഭ ശുചീകരണ തൊഴിലാളികൾ, വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ, അവരുടെ കുടുംബാംഗങ്ങൾ തുടങ്ങി നിരവധിയാളുകൾക്ക് മൂന്നു നേരവും ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്‌. മണപ്പുറം ഭജനമഠത്തിൽ ആരംഭിച്ച ജനകീയ അടുക്കള ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സന്ദർശിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. സതീഷ് കുമാർ, ജനറൽ സെക്രട്ടറി ജോയ് വർഗീസ്, മുനിസിപ്പൽ കൗൺസിലർ എൻ. ശ്രീകാന്ത്, സുനിൽകുമാർ, എം.ജി. ഗോപാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.