കിഴക്കമ്പലം: പുക്കാട്ടുപടി ജനകീയ ജാഗ്രത സമിതി വാർഡിലെ കൊവിഡ് രോഗികൾക്കും നിർദ്ധനരായവർക്കും ഭക്ഷ്യക്കിറ്റുകൾ നൽകി. നിയുക്ത എം.എൽ.എ അഡ്വ.പി.വി. ശ്രീനിജീൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജാഗ്രത സമിതി ചെയർമാൻ പി.കെ.ഇബ്രാഹിം, കൺവീനർ എം.എം. അൽത്താഫ്, പി.കെ.കുഞ്ഞുമുഹമ്മദ്, എം.കെ. അനിൽകുമാർ, ബിജു കെ.മാത്യു എന്നിവർ പങ്കെടുത്തു.