paravur-scb
പറവൂർ സഹകരണ ബാങ്കിന്റെ കൊവിഡ് പ്രതിരോധ കിറ്റ് വിതരണം എസ്. ശർമ്മ ഉദ്ഘാടനം ചെയ്യന്നു

പറവൂർ: പറവൂർ സഹകരണ ബാങ്കിന്റെ പരിധിയിലുള്ള കുടുംബങ്ങൾക്ക് സൗജന്യമായി നൽകുന്ന കൊവിഡ് പ്രതിരോധ കിറ്റിന്റെ വിതരണം എസ്. ശർമ്മ പറവൂർ നഗരസഭ കൗൺസിലർ ഇ.ജി. ശശിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർ ഫെഡറേഷൻ തയ്യാറാക്കിയ കിറ്റിൽ പത്ത് ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുണ്ട്. അടുത്ത ദിവസങ്ങളിലായി കിറ്റുകൾ വീടുകളിലെത്തിച്ചു നൽകും. ഭരണ സമിതി അംഗങ്ങളായ ടി.വി. നിഥിൻ, വി.എസ്. ഷഡാനന്ദൻ, ഇ.പി. ശശിധരൻ, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ പങ്കെടുത്തു.