കോലഞ്ചേരി: പൂതൃക്ക പഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണത്തിൽ സേവാഭാരതി പ്രവർത്തകരും പങ്കുചേർന്നു. ചൂണ്ടി, പരിയാരം, വടയമ്പാടി, പത്താംമൈൽ, കക്കാട്ടുപാറ, കിങ്ങിണിമറ്റം, പാലമറ്റം, തമ്മാനിമറ്റം ജംഗ്ഷനുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സർക്കാർ ആശുപത്രിയും പോസ്റ്റ് ഓഫീസും സാനിറ്റേഷൻ ചെയ്തു. പഞ്ചായത്ത് അംഗം ഉണ്ണിമായ, കെ.സി. ബിജുമോൻ, സിനീഷ് രാമകൃഷ്ണൻ, ശിവ്‌സജയൻ, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.